അഭയാര്‍ത്ഥി ദിനാഘോഷം

അഭയാര്‍ത്ഥി ദിനാഘോഷം
Published on

പെരുമ്പാവൂര്‍: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പെരുമ്പാവൂരില്‍ സംഘടിപ്പിച്ച അഭയാര്‍ത്ഥി ദിനാഘോഷവും ഇതര സംസ്ഥാന തൊഴിലാളി സംഗമവും എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അധ്യക്ഷനായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ ഒറീസ സ്വദേശി സന്ദീപ് കിഷോറിനെ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഉപഹാരം നല്‍കി ആദരിച്ചു. പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. ഫൈസല്‍, ഫാ. കുരുവിള മരോട്ടിക്കല്‍, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസര്‍ ശോഭാ ജോസ്, സിസ്റ്റര്‍ ബോണി, പാപ്പച്ചന്‍ തെക്കേക്കര, സിബി പൗലോസ്, കെ.ജെ. ലാലച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org