ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ദുരന്ത നിവാരണ ശില്പശാലയും ആശാകിരണം സന്നദ്ധ പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരന്ത നിവാരണ ശില്പശാലയുടെയും ആശാകിരണം സന്നദ്ധ പ്രവര്‍ത്തക സംഗമത്തിന്റെയും  ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേഴ്‌സി സ്റ്റീഫന്‍, ഫാ. സുനില്‍ പെരുമാനൂര്‍, അതുല്യ തോമസ്, സിബി പൗലോസ്, ബെസ്സി ജോസ്, അവറാന്‍കുട്ടി ജോസ് എന്നിവര്‍ സമീപം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദുരന്ത നിവാരണ ശില്പശാലയുടെയും ക്യാന്‍സര്‍ സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ  ഭാഗമായി സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തക സംഗമത്തിന്റെയും ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ പ്രതിരോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളോടൊപ്പം ജീവിതശൈലി ക്രമീകരണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഇന്‍ഡ്യ പ്രോഗ്രാം ഓഫീസര്‍ സിബി പൗലോസ്, കോട്ടയം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് അതുല്യ തോമസ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അവറാന്‍കുട്ടി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദുരന്തനിവാരണ ശില്പശാലയ്ക്ക് അതുല്യ തോമസ് നേതൃത്വം നല്‍കി. ദുരന്തനിവാരണ ശില്പശാലയ്ക്ക് അതുല്യ തോമസ് നേതൃത്വം നല്‍കി. നവജീവന്‍ പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ രൂപം നല്‍കിയിരിക്കുന്ന വാര്‍ഡ്തല ദുരന്ത നിവാരണ കമ്മിറ്റി അംഗങ്ങളുടെ പരിശീലനം കല്ലറ, വിജയപുരം എന്നീ പഞ്ചായത്തുകളില്‍ നടത്തപ്പെട്ടു.  കൂടാതെ ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ രൂപീകരണവും നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org