കടൽഭിത്തി ഒരുക്കാൻ കൈത്താങ്ങായി സഹൃദയ

കടൽഭിത്തി ഒരുക്കാൻ കൈത്താങ്ങായി സഹൃദയ

ഫോട്ടോ അടിക്കുറിപ്പ്‌: ചെല്ലാനം നിവാസികൾക്ക് താത്ക്കാലികമായി കടൽഭിത്തികൾ നിർമ്മിക്കുവാനുള്ള പ്ലാസ്റ്റിക് ചാക്കുകളുമായി സഹൃദയ സമരിറ്റൻസ് അംഗങ്ങൾ.

കൊവിഡ് മഹാമാരിയുടെ ദുരിതംപേറി ജീവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ഇരട്ടപ്രഹരമായി കനത്ത മഴയും, കടൽ ക്ഷോഭവും തീരദേശത്തൊട്ടാകെ നാശം വിതക്കുമ്പോൾ കൈത്താങ്ങായി മാറുകയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ.  പ്ലാസ്റ്റിക്ക് ചാക്കുകൾ ഉപയോഗിച്ചു താത്ക്കാലികമായി  കടൽഭിത്തികൾ നിർമ്മിക്കുവാനായി 4500 ഓളം ചാക്കുകളാണ് സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്. മുൻവർഷവും കൊവിഡ് ഭീതിയിൽ തീരദേശവാസികൾ നിസ്സഹായരായപ്പോൾ ഭക്ഷ്യവസ്തുക്കളും, സഹൃദയ പ്ലാസ്റ്റിക് ചാക്ക് ചലഞ്ചിലൂടെ ഒട്ടനവധി ചാക്കുകളും എത്തിച്ചു നൽകിയിരുന്നു എന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. കടലിന്റെ മക്കളെ കരുതലോടെ നമുക്ക് ചേർത്തുനിർത്താം. ചാക്കുകൾ നൽകുവാൻ സന്നദ്ധരായ സുമനസുകൾക്ക് ചുവടെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. PH : 9995045030,9496491694

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org