പാലാ രൂപതയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്‌കാരം നടത്തി

പാലാ രൂപതയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്‌കാരം നടത്തി
Published on

പാലാ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലാ രൂപതയില്‍ രൂപീകൃതമായ പാലാ സമരിറ്റന്‍സ് എന്ന പേരിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂര്‍ണ്ണ ബഹുമതികളോടെ സംസ്‌കരിച്ചു. കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരുടെ മൃത സംസ്‌കാരത്തിനായി ഗവണ്‍മെന്റ് പുറപ്പെടുവിച്ച പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ പൂര്‍ണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്ന വ്യക്തികളുടെ എണ്ണം, സാമൂഹിക അകലം, പി.പി.ഇ. കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്‌സിന്റെ നേതൃത്വം എന്നിവ ശ്രദ്ധേയമായി. കോതനല്ലൂര്‍, കുറവലങ്ങാട് ഫൊറോനകളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃത സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. ഫാ. ജോസഫ് മഠത്തിക്കുന്നേല്‍, ഫാ. മാത്യു എണ്ണക്കാപ്പിള്ളില്‍, ഫാ. ജോസഫ് കുറുമുട്ടം, ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. തോമസ് സിറില്‍ തയ്യില്‍, ടോമി ചാത്തംകുന്നേല്‍, ബിജു കണ്ണംതറപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org