ആറാമത് ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫെറന്‍സ്

Published on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍റെ ഭാഗമായ ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആറാമത് ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫെറന്‍സ് രണ്ടു മേഖലകളിലായി നടന്നു.

700 ഓളം ദമ്പതികള്‍ പങ്കെടുത്ത നോര്‍ത്ത് സോണ്‍ ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫെറന്‍സ് ഡിസംബര്‍ 8-ന് അങ്കമാലി വിശ്വ ജ്യോതി സില്‍വര്‍ ജൂബിലി ഹാളില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.

500 ദമ്പതികള്‍ പങ്കെടുത്ത സൗത്ത് സോണ്‍ കോണ്‍ഫെറന്‍സ് ഡിസംബര്‍ 1 ന് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളില്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.

രണ്ടു കോണ്‍ഫെറന്‍സിലും കുടുംബ പ്രേഷിത വിഭാഗം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി 'വിവാഹിതര്‍ സഭയിലെ സഹ ഇടയര്‍' എന്ന വിഷയം അവതരിപ്പിച്ചു. കുടുംബ പ്രേഷിത വിഭാഗം അസി. ഡയറക്ടര്‍ ഫാ. ജോയ്സണ്‍ പുതുശ്ശേരി സ്വാഗതം പറഞ്ഞു. അങ്കമാലി ബസിലിക്ക റെക്ടര്‍ റവ. ഡോ. കുരിയാക്കോസ് മുണ്ടാടന്‍, ഇടപ്പള്ളി ഫൊറോനാ വികാരി ഫാ. കുരിയാക്കോസ് ഇരവിമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

logo
Sathyadeepam Online
www.sathyadeepam.org