അഞ്ചു കുടുംബങ്ങള്‍ക്കായുള്ള സാന്തോം കാരുണ്യഭവന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു

അഞ്ചു കുടുംബങ്ങള്‍ക്കായുള്ള സാന്തോം കാരുണ്യഭവന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു

പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി അഞ്ച് കുടുംബങ്ങൾക്കായി നിർമിച്ചു നൽകുന്ന സാന്തോം കാരുണ്യഭവൻ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലിത്തൻ വികാരി മാർ.ആന്റണി കരിയിൽ വെഞ്ചിരിപ്പും താക്കോൽ ദാനവും നിർവ്വഹിച്ചു. ഫൊറോന വികാരി മോൺ. ഡോ.ആന്റണി പെരുമായൻ അധ്യക്ഷനായി . 3 നിലയിലുള്ള ഫ്ലാറ്റ് മാതൃകയിലാണ് ഭവനം പണിതീർത്തത്. . ചേന്ദമംഗലം കൂട്ടുകാട് പള്ളിക്ക് സമീപം 6 സെന്റിലാണ് 3650 ചതുരശ്രയടി കെട്ടിടം പണിതത്. എംസിബിഎസ് വൈദീകരുടെ കോഴിക്കോട് സിയോൺ പ്രൊവിൻസും കോട്ടക്കാവ് പള്ളി ഇടവകയും ചേർന്ന് 36 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം പണിതത്. റവ. ഫാ. മാത്യു തെക്കേമുറിയിൽ, റവ.ഡോ. പോൾ കരേടൻ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, വാർഡ് മെമ്പർ ലീന വിശ്വൻ, കൈക്കാരന്മാരായ ഡെയ്സൺ ആന താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, വൈസ് ചെയർമാൻ സാലു ജോസഫ്, റീജൻ തെക്കിനേടത്ത്, ജോസ് പോൾ വിതയത്തിൽ എന്നിവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org