400 കിലോഗ്രാം പടവലങ്ങ നഗരസഭ ഭക്ഷണശാലയിലേക്ക് നൽകി സഹൃദയ

400 കിലോഗ്രാം പടവലങ്ങ നഗരസഭ ഭക്ഷണശാലയിലേക്ക് നൽകി സഹൃദയ

ചിത്രം : സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഹോർട്ടിക്കോർപ് മുഖേന ശേഖരിച്ച 400 കിലോഗ്രാം പടവലങ്ങകൾ കൊച്ചി മേയർ കെ. അനിൽകുമാർ ഏറ്റുവാങ്ങുന്നു.

കൊച്ചി നഗരസഭയുടെ  നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി സൗജന്യ ഭക്ഷണകിറ്റുകൾ ഒരുക്കുന്ന ഭക്ഷണശാലയിലേക്ക്  400 കിലോഗ്രാം പടവലങ്ങ നൽകി എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഹോർട്ടിക്കോർപ് മുഖേന ശേഖരിച്ച പടവലങ്ങകൾ കൊച്ചി മേയർ കെ. അനിൽകുമാർ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി നഗരസഭയുടെ ഭക്ഷണശാലകളിലേക്ക് നിരവധി പേരാണ് വിളിച്ചു ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സഹൃദയ വഴി ലഭിച്ച സഹായം ഏറെ വിലമതിക്കുന്നതാണെന്ന് മേയർ കെ. അനിൽകുമാർ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org