മൂന്നാം ലോക രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച വ്യക്തിയാണ് തോമസ് ജോസഫ് : എൻ എസ് മാധവൻ

മൂന്നാം ലോക രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച വ്യക്തിയാണ് തോമസ് ജോസഫ് : എൻ എസ് മാധവൻ
Published on

മൂന്നാം ലോക രാജ്യങ്ങളുടെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച  കഥാകൃത്താണ് തോമസ് ജോസഫ് എന്ന് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ,

അത്ഭുത സമസ്യ തോമസ് ജോസഫ് കഥ- ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഎം എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ മുഖ്യാതിഥിയായിരുന്നു.

പുസ്തകത്തിന്റെ ആദ്യ കോപ്പി തോമസ് ജോസഫിന്റെ ഭാര്യ, റോസിലി ജോസഫ് സ്വീകരിച്ചു. പി എഫ് മാത്യൂസ്, ജോർജ് ജോസഫ് കെ, വേണു വി.ദേശം, സോക്രട്ടീസ് വാലത്ത്, എ ജെ തോമസ്, സി കെ ഹസൻ കോയ,  കെഎൻ ഷാജി എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org