കൊച്ചി : ചാവറ ഫിലിം സ്കൂളും ചാവറ കൾച്ചറൽ സെൻററും ചേർന്ന് ത്രിദിന ഫിലിം മേക്കിങ് ആൻഡ് ആക്ടിങ് വർക്ക്ഷോപ്പ് ഓഗസ്റ്റ് 29, 30, 31 തീയതികളിൽ ചാവറ കൾച്ചറൽ സെൻററിൽ വച്ച് സംഘടിപ്പിക്കുന്നു. സമീപകാലത്ത് ഏറെ നിരൂപക പ്രശംസ നേടിയ വിശേഷം, എൻ്റെ മെഴുകുതിരി അത്താഴങ്ങൾ, പാവ എന്നീ സിനിമകളുടെ ഡയറക്ടർ സൂരജ് ടോം, ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
പ്രീയൻ ഓട്ടത്തിലാണ്, സൈറ ബാനു, എന്നീ സിനിമകളുടെ ഡയറക്ടർ ആന്റണി സോണി, ശേഷം മൈക്കിൽ ഫാത്തിമ, വരാഹം, ( സ്ക്രിപ്റ്റ് ) ഡയറക്ടർ മനു സി. കുമാർ, കാതൽ എന്ന നിരൂപക പ്രശംസ ആർജിച്ച സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ആദർശ് സുകുമാരൻ, രോമാഞ്ചം, ഉള്ളൊഴുക്ക്, അപ്പൻ, മൂത്തേൻ എന്നിങ്ങനെ
നിരവധി സിനിമകളുടെ എഡിറ്റർ കിരൺ ദാസ് , മധുരമീ ജീവിതം, മൈക്കിൾസ് കോഫി ഹൗസ് എന്നീ സിനിമകളുടെ ഡയറക്ടർ അനിൽ ഫിലിപ്പ് , ആക്ടർ, ട്രെയിനർ , ഒഡീഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വിമൽ രാജ് എന്നിവർ ഫിലിം മേക്കിങ് ആൻഡ് ആക്ടിങ് വർക്ഷോപ്പ് നയിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാനും സിനിമയുടെ വിവിധ മേഖലകളെ അറിയുവാനും തുടർ പഠനം നടത്തുവാനും ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക 7994380464, 9947640404 , 9495142011 .