പത്രപ്രവര്‍ത്തനം ചരിത്രത്തിന്റെ ആദ്യ നക്കല്‍ (ഡ്രാഫ്റ്റ് ) : എന്‍ എസ് മാധവന്‍

പത്രപ്രവര്‍ത്തനം ചരിത്രത്തിന്റെ ആദ്യ നക്കല്‍ (ഡ്രാഫ്റ്റ് ) : എന്‍ എസ് മാധവന്‍
Published on

കൊച്ചി: ചരിത്രത്തിന്റെ ആദ്യ നക്കല്‍ ( ഡ്രാഫ്റ്റ് ) ആണ് പത്രപ്രവര്‍ത്തനമെന്ന് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്റെ ' മരങ്ങളായി നിന്നതും' പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലില്‍ ലെബ്ധ പ്രതിഷ്ട നേടിയ വ്യക്തി തികച്ചും വ്യത്യസ്തമായ മേഖലയിലേക്കുള്ള വ്യതിയാനമാണ് കാണുന്നത് , സാഹിത്യവും ജേണലിസവും തമ്മില്‍ വലിയ വ്യത്യാസം ഒരുപക്ഷേ കാണ്ടേക്കില്ല. മലയാള സാഹിത്യ പാരമ്പര്യത്തിലേക്കുള്ള ചുവടുവായ്പ്പാണ് ഉണ്ണി ബാലകൃഷ്ണന്റേതു എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് , എന്‍.എസ് മാധവന്‍, സുനില്‍ പി.ഇളയിടം, എം.കെ. മുനീര്‍ എം.എല്‍.എ, എന്‍.ഇ.സുധീര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. എന്നിവര്‍ ഒരുമിച്ചു പുസ്തക പ്രകാശനം നടത്തി.

ആത്മ പ്രകാശനത്തിന് പറ്റുന്ന ഒരിടം കണ്ടെത്തുവാന്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയാണെന്നും വാര്‍ത്തകള്‍ ഇന്ന് സ്റ്റോറിയാണ്, എന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

സുനില്‍ പി.ഇളയിടം, എം.കെ. മുനീര്‍ എം.എല്‍.എ, എന്‍.ഇ.സുധീര്‍, ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., ഉണ്ണി ബാലകൃഷ്ണന്‍, മുഹ് സിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org