
പുത്തൻപീടിക: സെൻ്റ് ആൻ്റണീസ് പള്ളി കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സെൻ്റ് തോമസിൻ്റെ ആയിരത്തി തൊള്ളായിരത്തി അമ്പതാം രക്തസാക്ഷിത്വ ദിനമായ ജൂലായ് 3 ന് പ്രതീകാത്മകമായി പള്ളിയങ്കണത്തിൽ 1950 വലയം തീർത്തു. ഇടവക വികാരി റവ ഫാ റാഫേൽ താണിശ്ശേരി, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ, സെക്രട്ടറി ജെസി വർഗീസ് കൈക്കാരൻ ഫ്രാൻസിസ് കുരുതുകുളങ്ങര, പാസ്റ്ററൽ കൗൺസിൽ മെമ്പർ ടി.എഫ് ഇഗ്‌നേഷ്യസ് കുടുംബ കൂട്ടായ്മ ഭാരവാഹികളായ ലൂയീസ് താണിക്കൽ, ജേക്കബ് തച്ചിൽ, ഷാലി ഫ്രാൻസിസ്, മാഗി റാഫി, കുടുംബ കൂട്ടായ്മ യൂണിറ്റ് പ്രസിഡൻ്റുമാർ, കെസിവൈഎം അംഗങ്ങൾ, മാതൃവേദി അംഗങൾ എന്നിവർ നേതൃത്വം നൽകി