പ്രഥമ മെത്രാപ്പോലീത്താ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ 147-ാം ജന്മദിനം അനുസ്മരിച്ചു

പ്രഥമ മെത്രാപ്പോലീത്താ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ 147-ാം ജന്മദിനം അനുസ്മരിച്ചു
Published on

സീറോ മലബാര്‍ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും നസ്രത്ത് സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ആര്‍ച്ചുബിഷപ് അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവി ന്റെ 147-ാം ജന്മദിനം 2021 ഓഗസ്റ്റ് 25-ന് അനുസ്മരിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ ശില്പിയായി അറിയപ്പെടുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ കേരള ക്രൈസ്തവ സഭയുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അജപാലകനായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ അസ്വാതന്ത്ര്യവും ഒന്നും രണ്ടും ലോകമഹായുദ്ധവും വെള്ളപ്പൊക്കത്തിന്റെ കെടുതികളും മനുഷ്യരെ കണ്ണീരിലാഴ്ത്തിയപ്പോള്‍ കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി വിവിധങ്ങളായ സംരംഭങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ നിരവധി സംഭാവനകള്‍ പിതാവിന്റേതായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷാ മേഖലയിലും മുദ്രണാലയ പ്രേഷിതത്വ മേഖലയിലും നിരവധി സംരംഭങ്ങള്‍ക്കു കണ്ടത്തില്‍ പിതാവു തുടക്കമിട്ടു.
നസ്രത്ത് സന്ന്യാസിനി സമൂഹം പ്രസിദ്ധീകരിച്ച 'മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍: അതുല്യനായ ഇടയശ്രേഷ്ഠന്‍' എന്ന പുസ്തകം പിതാവിന്റെ നൂറ്റിനാല്‍പത്തിയേഴാം ജന്മദിനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org