
പതിനൊന്നാമത് കേരള സ്റ്റേറ്റ് പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് രാജഗിരി സ്പോർട്സ് സെൻററിൽ തൃക്കാക്കര അസിസ്റ്റൻറ് പോലീസ്കമ്മീഷണർ ശ്രീ. പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു. ശ്രീ കിരൺ സി. നായർ, ഫാദർ മാത്യു കിര്യാന്തൻ സിഎംഐ, ശശിധരൻ നായർ, ഫാ. പോൾ നെടുംചാലിൽ എന്നിവർ സമീപം
കൊച്ചി: പതിനൊന്നാമത് കേരള സ്റ്റേറ്റ് പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് രാജഗിരി സ്പോർട്സ് സെൻററിൽ തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. പി.വി. ബേബി ഉദ്ഘാടനം ചെയ്തു.
കളമശ്ശേരി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. കിരൺ സി. നായർ, സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് പ്രസിഡൻറ് ഫാദർ മാത്യു കിര്യാന്തൻ സിഎംഐ, ജനറൽ സെക്രട്ടറി ശശിധരൻ നായർ, ജില്ലാ സെക്രട്ടറി ഫാ. പോൾ നെടുംചാലിൽ എന്നിവർ പ്രസംഗിച്ചു. രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ വർഗീസ് കാച്ചപ്പിള്ളി സിഎംഐ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 56 ഓളം അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.