വനിതാ സ്വയംസഹായ സംരംഭ സംഘങ്ങളുടെ സംഗമം

വനിതാ സ്വയംസഹായ സംരംഭ സംഘങ്ങളുടെ സംഗമം
Published on

തൃശ്ശൂര്‍ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സാന്ത്വന ത്തിന്റെ വനിതാ സ്വയം സഹായ സംരംഭ സംഘങ്ങളുടെ സംഗമം തൃശ്ശൂര്‍ നബാര്‍ഡ് മാനേജര്‍ ദീപ സുഭാഷിണി പിള്ള ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സ്വയം പര്യാപ്തത നേടിയെടുക്കുവാന്‍ വനിതകള്‍ക്ക് സ്വയം സംരംഭത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനാകു മെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഗമത്തില്‍ മെച്ചപ്പെട്ട മൂന്ന് വനിത സംരംഭകരായ റിന്‍സി ജോണ്‍സണ്‍, റോസിലി ജോജു, സിസ്റ്റര്‍. ഡോണ, കെസിബിസിയുടെ കേരള സോഷ്യല്‍ ഫോറത്തിന്റെ കോവി ഡ് വാരിയര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ മെഡിക്കല്‍ കോളേജ് ഹെഡ് നഴ്‌സായ കെ.എം. റീനയെ എന്നിവരെ ആദരിച്ചു. സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശ്ശേരി അധ്യക്ഷ ത വഹിച്ചു. തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, ഫാ. സിന്റൊ തൊറയന്‍, പോള്‍ മാളിയമ്മാവ് ബീനയും ഗ്ലിന്‍ഡ ഫാ. ഡോ. ജോസ് വട്ടക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org