ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണം

പുത്തന്‍പീടിക: സെന്‍റ് ആന്‍റണീസ് പള്ളി കത്തോലിക്കാ കോണ്‍ഗ്രസ്സ് കെസിവൈഎംന്‍റെ നേതൃത്വത്തില്‍ എടിസി റോഡിന്‍റെയും പാദുവ ഹോസ്പിറ്റല്‍ റോഡിന്‍റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപി സി.എന്‍. ജയദേവന്‍, എംഎല്‍എ ഗീത ഗോപി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. കിഷോര്‍കുമാര്‍ എന്നിവര്‍ക്കു സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണം തുടങ്ങി. ദിനം പ്രതി നൂറുകണക്കിനു വിശ്വാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും രോഗികളും സഞ്ചരിക്കുന്ന റോഡ് വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
പുത്തന്‍പീടിക സെന്‍റ് ആന്‍റണീസ് പള്ളി, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവണ്‍മെന്‍റ് ആയുര്‍വേദ ആ ശുപത്രി, ഒസ്സാനാം ഐടിസി, പുത്തന്‍പീടിക സെന്‍റ് ആന്‍റണീസ് ഹാള്‍, പാദുവ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് അടിയന്തിരമായി നന്നാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഭീമഹര്‍ജി ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനം യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെറയ ത്ത് നിര്‍വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്‍റ് ആന്‍റോ തൊറയന്‍ അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ആന്‍സന്‍ നീലങ്കാവില്‍, കൈക്കാരന്‍ ചാക്കോ കാഞ്ഞിരംപാറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോസ് വള്ളൂര്‍, സെബി വെള്ളുകര, കത്തോലിക്കാ കോണ്‍ ഗ്രസ്സ്-കെസിവൈഎം ഭാരവാഹികളായ മിനി ആന്‍റോ, ജിമ്മി മാണി, അഖില്‍ പി. ആന്‍റോ, വിന്‍സെന്‍റ്, സി. സി അലക്സ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org