കെആര്‍എല്‍സിസി വിഎസ്സിആര്‍ കമ്മീഷന്‍ വൊക്കേഷന്‍ കോണ്‍ഗ്രസ്സ് കോട്ടപ്പുറത്ത്

കോട്ടപ്പുറം: കെആര്‍എല്‍സിബിസിയുടെ വൊക്കേഷന്‍ സെമിനാരി ക്ലെര്‍ ജി ആന്‍റ് റിലീജിയസ് കമ്മീഷന്‍റെ നേതൃത്വത്തിലുള്ള വൊക്കേഷന്‍ കോണ്‍ഗ്രസ്സ് കോട്ടപ്പുറം വികാസ് ആല്‍ ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്‍ററില്‍ ആഗസ്റ്റ് 13-നും 14-നുമായി നടക്കും. ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടങ്ങി. 13-നു രാവിലെ 11-ന് വിഎസ് സിആര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഫാ. പ്രസാദ് തെരുവത്ത് ഒസിഡി, സിടിസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പേ ഴ്സി, ടൈസന്‍ മാസ്റ്റര്‍ എം.എല്‍എ, കെആര്‍എല്‍സിസി അംഗം ജെസി ടീച്ചര്‍, കെആര്‍എല്‍സിബിസി വി.എസ്സിആര്‍ കമ്മീഷന്‍ അസ്സോസിയേറ്റ് സെക്രട്ടറി ഫാ. ഷോജി എസ്എസ്സി, കോട്ടപ്പുറം രൂപത വൊക്കേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോബി കാട്ടാശ്ശേരി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.30-ന് ഫാ. ജോസ് തച്ചില്‍ എസ്.ജെ. മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. ജോണ്‍സണ്‍ ചിറമ്മേല്‍ ക്ലാസ്സ് നയിക്കും. കെആര്‍എല്‍സിസിയുടെ പ്ലാനിംഗ് ബോര്‍ഡ് കോര്‍ ഡിനേറ്റര്‍ മോണ്‍. ജെയിംസ് കുലാസ് ചര്‍ച്ചയ്ക്കു മോഡ റേറ്ററാകും. കലാപരിപാടികളും നടക്കും.
14-നു രാവിലെ 6.30-ന് കോട്ടപ്പുറം കത്തിഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 9-ന് രൂപതകളില്‍ നിന്നുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. കെആര്‍എല്‍സിസി ജനറല്‍സെ ക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ മോഡറേറ്ററാകും. കോണ്‍ ഗ്രസ്സിന്‍റെ സ്റ്റേറ്റ്മെന്‍റിന്‍റെ അവതരണത്തിനും ചര്‍ച്ചകള്‍ക്കും ഫാ. ഗ്രിഗറി ആല്‍ബി മോഡറേറ്ററാകും. വി എസ്സിആര്‍ കമ്മീഷന്‍ ചെ യര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്കും. ഓരോ രൂപതയില്‍ നിന്നും 12 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വൊക്കേഷന്‍ കോണ്‍ഗ്രസ്സിന്‍റെ വിജയത്തിനായി മോണ്‍. സെബാസ്റ്റ്യന്‍ ജക്കോബി ജനറല്‍ കണ്‍വീനറും ഫാ. ജോണ്‍സണ്‍ പങ്കേത്ത് പ്രോഗ്രാം കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org