ആരോഗ്യമേഖല ചൂഷണ വിമുക്തമാക്കണം

ആരോഗ്യമേഖല ചൂഷണ വിമുക്തമാക്കണം

തൃശൂര്‍: രോഗാണുക്കള്‍ല്‍ പെരുകേണ്ടതും പുതിയ രോഗങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതും ചില തല്‍പ്പരകക്ഷിക ളുടെ ആവശ്യമാണെന്ന് തോന്നുംവിധത്തില്‍ ആരോഗ്യമേഖല ചൂഷണത്തിന് വിധേയപ്പെട്ടിരിക്കുന്നുവെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇതിനുള്ള ഏകമാര്‍ശം ലാഭക്കൊതി ഒഴിവാക്കല്‍ തന്നെയാണ്. ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിന് ആപ്പിളുകള്‍ക്ക് അനാവരണമായി ഉപയോഗിക്കുന്ന "എഡിബിള്‍ വാക്സ്" കൊണ്ട് മെഴുകുതിരികള്‍ നിര്‍മ്മിക്കാവുന്ന അവസ്ഥയിലേക്ക് ഭക്ഷ്യരംഗം അധഃപതിച്ചിരിക്കുന്നു. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രിയില്‍ ആരംഭിച്ച സന്ധിവേദന നിവാരണ ക്ലിനിക്കും സന്ധിമാറ്റിവെയ്ക്കല്‍ യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. രോഗികള്‍ക്ക് സ്നേഹത്തോടെ ശുശ്രൂഷ ചെയ്യുമ്പോഴാണ് ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും മറ്റും യഥാര്‍ത്ഥ സന്തോഷം ലഭിക്കുകയെന്ന് യോഗാദ്ധ്യക്ഷനായിരുന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. അശോകന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സി സ് പള്ളിക്കുന്നത്ത്, എംഐ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡോ. മൊഹമ്മദ് ഷെലിന്‍, ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ പ്ര സംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org