ലോകമാകെ കാല്‍നടയായി സഞ്ചരിക്കാന്‍ ഒരു കപ്പുച്ചിന്‍ സന്യാസി

ലോകമാകെ കാല്‍നടയായി സഞ്ചരിക്കാന്‍ ഒരു കപ്പുച്ചിന്‍ സന്യാസി
Published on

ബ്രസീലില്‍ നിന്നുള്ള കപ്പുച്ചിന്‍ സന്യാസി ഫാ. മാഴ് സെലോ മോന്തി കഴിഞ്ഞ പതിനൊന്നു മാസമായി ഒരു ലോകസഞ്ചാരത്തിലാണ്. ഫ്രാന്‍സിസ്കന്‍ പരിവ്രാജകചൈതന്യം സൂക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ യാത്ര കാല്‍നടയായിട്ടാണ്. ഇതിനകം ആറു രാജ്യങ്ങളിലായി 3600 മൈലുകള്‍ അദ്ദേഹം പിന്നിട്ടു കഴിഞ്ഞു.

ഒരു ദിവസം ഏകദേശം 18 മൈലുകള്‍ അദ്ദേഹം സഞ്ചരിക്കുന്നു. പണമൊന്നും കൈയില്‍ സൂക്ഷിക്കാതെയാണു സഞ്ചാരം. ആളുകള്‍ നല്‍കുന്ന സംഭാവനകളെയും ആതിഥ്യത്തെയും മാത്രമാണ് അദ്ദേഹം ആശ്രയിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ നാല്‍പതു വയസ്സു തികഞ്ഞപ്പോഴാണ് അദ്ദേഹം തന്‍റെ യാത്രകള്‍ ആരംഭിച്ചത്. ബ്രസീലില്‍ നിന്നു തുടങ്ങി, ഉറുഗ്വേ, അര്‍ജന്‍റീന, ബൊളീവിയ, ചിലി, പെറു എന്നീ രാജ്യങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തു. സാധാരണ വസ്ത്രം ധരിച്ചാണു യാത്ര. ഫ്രാന്‍സിസ് ഒരു അഗതിയുടെ വസ്ത്രമാണ് തന്‍റെ കാലത്തു ധരിച്ചിരുന്നതെന്നും സന്യാസിയുടെ പ്രത്യേക പരിഗണന ലഭിക്കണമെന്ന് ആഗ്രഹമില്ലെന്നും അതുകൊണ്ടാണു സന്യാസവസ്ത്രം ധരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം എഴുപതോളം പത്രമാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ അഭിമുഖങ്ങള്‍ വന്നു കഴിഞ്ഞു. എയിഡ്സിനെതിരായ സന്ദേശവും ഈ യാത്രയിലൂടെ അദ്ദേഹം നല്‍കുന്നു. ആഫ്രിക്കയിലും ഏഷ്യയിലും എത്താന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org