മാര്‍പാപ്പയുടെ പ്രതിനിധി സുഡാന്‍ സന്ദര്‍ശിച്ചു

Published on

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ദക്ഷിണ സുഡാനിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ അയച്ചു. സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണിനെയാണ് മാര്‍പാപ്പ തന്‍റെ പ്രത്യേക പ്രതിനിധിയായി അയച്ചത്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ആഭ്യന്തരയുദ്ധത്തിന്‍റെ എതിര്‍വശത്തു നില്‍ക്കുന്ന വിമതനേതാക്കള്‍ തുടങ്ങിയവര്‍ക്കു മാര്‍പാപ്പ പ്രത്യേകം തയ്യാറാക്കിയ കത്തുകള്‍ കാര്‍ഡിനല്‍ കൈമാറി. ദക്ഷിണ സുഡാന്‍ സൗഖ്യം പ്രാപിക്കണമെന്നും സമാധാനത്തില്‍ വളരണമെന്നതും വളരെ പ്രധാനമാണെന്ന് കാര്‍ഡിനല്‍ ടര്‍ക്സണ്‍ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org