മതംമാറ്റനിയമം: നേപ്പാളിലെ ആദ്യകേസ് വിചാരണയില്‍

Published on

നേപ്പാളില്‍ 2015-ല്‍ പ്രാബല്യത്തിലായ മതംമാറ്റ വിരുദ്ധനിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആദ്യകേസിലെ വിചാരണ പൂര്‍ത്തിയാകുന്നു. എട്ടു ക്രൈസ്തവരാണ് വിചാരണ നേരിടുന്നത്. ഒരു ക്രിസ്ത്യന്‍ സ്കൂളിലെ കുട്ടികള്‍ക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്തതാണ് കുറ്റമായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭൂകമ്പത്തിന്‍റെ മാനസികാഘാതത്തില്‍ നിന്നുള്ള മോചനത്തിനു കുട്ടികള്‍ക്കു കൗണ്‍സലിംഗ് നടത്താന്‍ സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം എത്തിയവരാണ് കേസില്‍ പെട്ടത്. കൗണ്‍സിലര്‍മാര്‍ മതപ്രചാരണം നടത്തിയെന്നു പറയാന്‍ കുട്ടികളെ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഈ സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. നേപ്പാളില്‍ ക്രൈസ്തവമതം കടുത്ത ഭീഷണിയിലായിരിക്കുകയാണ് പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍. ക്രിസ്ത്യന്‍ അനാഥാലയങ്ങളിലും വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഒരു ക്രിസ്ത്യന്‍ പുസ്തകമെങ്കിലും കണ്ടെത്തിയാല്‍ അവയ്ക്ക് കനത്ത തുക പിഴ നല്‍കുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് അവിടെ നടന്നു വരുന്നതെന്ന് സഭാധികാരികള്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org