

ഫ്രാന്സിസ് മാർപാപ്പയുടെ ആന്തരിക ആത്മീയ ജീവിതത്തിലേക്ക് അപൂർവമായ ഒരു എത്തിനോട്ടം വാഗ്ദാനം ചെയ്തുകൊണ്ട് “ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്സിസ്’’ എന്ന പേരില് ഒരു പുസ്തകം ഉടന് പുറത്തിറങ്ങുന്നു. നവംബര് 24-ന് പ്രസിദ്ധീകരിക്കാന് നിശ്ചയിച്ചിരിക്കുന്ന ഈ പുസ്തകം, അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തകള്, പ്രാര്ത്ഥനകള്, കുറിപ്പുകള് എന്നിവയുടെ സമാഹാരമാണ്.
വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷനായ കാര്ഡി നല് വിക്ടര് മാനുവല് ഫെര്ണാണ്ടസ് വ്യാഖ്യാനങ്ങളോടെ എഡിറ്റ് ചെയ്ത ഈ പുസ്തകം, അദ്ദേഹത്തിന്റെ മരണശേഷം പങ്കുവയ്ക്കാന് ഉദ്ദേശിച്ചിരുന്ന വിവരങ്ങളാണ് ഉള്ക്കൊള്ളി ച്ചിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്ത്തന്നെ ആത്മകഥ പ്രസിദ്ധീകരി ക്കുന്ന ആദ്യത്തെ മാർപാപ്പയായ ഫ്രാന്സിസ് പാപ്പ മുന്പ് “ഹോപ്പ്’’ എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. വിശുദ്ധ ജോണ് ഇരുപത്തിമൂന്നാമന് മാർപാപ്പയുടെ ആത്മീയ ഡയറി മരണശേഷം “ജേണല് ഓഫ് എ സോള്” എന്ന പേരില് പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.