നാലു മാര്‍പാപ്പാമാരുടെ ഡോക്ടര്‍ നിര്യാതനായി

നാലു മാര്‍പാപ്പാമാരുടെ ഡോക്ടര്‍ നിര്യാതനായി

വത്തിക്കാനില്‍ നാലു മാര്‍പാപ്പമാരുടെ ഡോക്ടറായി സേവനം ചെയ്തിട്ടുള്ള റെനാറ്റോ ബുസോനെറ്റി നിര്യാതനായി. പോള്‍ ആറാമന്‍ മാര്‍പാപ്പ മരിക്കുമ്പോള്‍ 1978-ല്‍ അദ്ദേഹത്തിന്‍റെ മരണക്കിടക്കയില്‍ കൂടെയുണ്ടായിരുന്ന ആളാണ്. ജോണ്‍ പോള്‍ ഒന്നാമന്‍റെ ഹ്രസ്വമായ പേപ്പല്‍ ശുശ്രൂഷയ്ക്കിടെയും അദ്ദേഹത്തിനു വേണ്ടി സേവനം ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായിട്ടായിരുന്നു ആത്മബന്ധം. 27 വര്‍ഷം നീളുന്ന പേപ്പല്‍ ശുശ്രൂഷയ്ക്കിടെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ ഡോക്ടറായി ബുസോനെറ്റി നിസ്തുലമായ സേവനമനുഷ്ഠിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍റെ പാര്‍കിന്‍സണ്‍സ് രോഗം കണ്ടെത്തി സ്ഥിരീകരിച്ചതും പരിചരിച്ചതും അദ്ദേഹമാണ്. 92 കാരനായ അദ്ദേഹം 1974-ലാണ് വത്തിക്കാന്‍റെ ആരോഗ്യപരിചരണവിഭാഗത്തില്‍ ഡോക്ടറായി ജോലി സ്വീകരിച്ചത്. പേപ്പല്‍ ഫിസിഷ്യന്‍ എമരിറ്റസ് എന്ന പദവി നല്‍കിയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പ അദ്ദേഹത്തെ വിശ്രമജീവിതത്തിന് അയച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org