കരിസ്മാറ്റിക് നവീകരണത്തിന്‍റെ സുവര്‍ണജൂബിലി റോമിലാഘോഷിച്ചു

Published on

കരിസ്മാറ്റിക് നവീകരണത്തിന്‍റെ അമ്പതാം വാര്‍ഷികം റോമില്‍ ആഘോഷിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു. 220 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരം പ്രതിനിധികള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നു. ഇവരില്‍ മുന്നൂറോളം പേര്‍ അകത്തോലിക്കാസഭകളില്‍ നിന്നുള്ളവരായിരുന്നു. 600 വൈദികരും 50 മെത്രാന്മാരും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി റോമില്‍ സംഘടിപ്പിച്ചിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org