യുവജനങ്ങൾ സഭൈക്യത്തിനു ശക്തി പകരുമെന്ന് മാര്‍പാപ്പ

യുവജനങ്ങൾ സഭൈക്യത്തിനു ശക്തി പകരുമെന്ന് മാര്‍പാപ്പ

കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സുകാര്‍ക്കും ഇടയിലെ ശത്രുതാ മനോഭാവത്തിന്റെയും തെറ്റിദ്ധാരണകളുടെയും മുന്‍വിധികളുടെയും ചങ്ങലകളെ തകര്‍ക്കുന്നതിന് യുവജനങ്ങളിലാണ് താന്‍ പ്രത്യാശ വയ്ക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഗ്രീസിലെ ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ഏഥന്‍സ് തിയോളജിക്കല്‍ കോളേജില്‍ നിന്നുള്ള, അപ്പസ്‌തോലിക്ക ഡയക്കോണിയ എന്ന പ്രസാധന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ച്ചുബിഷപ്പ് അഗത്തനാഗലോസ് ആയിരുന്നു സംഘത്തലവന്‍. 1936 ല്‍ സ്ഥാപിതമായ ഈ പ്രസാധനശാല ഇതുവരെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയവുമായി അവര്‍ സഹകരിക്കുന്നുണ്ട്.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ തലവനായ ഇറാനിമോസ് രണ്ടാമനുള്ള പ്രത്യേക ആശംസകള്‍ മാര്‍പാപ്പ പ്രതിനിധി സംഘത്തെ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org