യുവജന ദിനം: സോളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

യുവജന ദിനം: സോളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
Published on

2027 ലെ അടുത്ത ആഗോള യുവജനദിനാഘോഷത്തിന് ആതിഥ്യമേകുന്ന ദക്ഷിണകൊറിയയിലെ സോളില്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഉദ്ഘാടനമെന്ന നിലയില്‍ നടത്തിയ പരിപാടിയില്‍ ആയിരത്തിലേറെ യുവജനങ്ങള്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി 193 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഒരു പരേഡ് സോള്‍ കത്തീഡ്രലിലേക്കു നടത്തി. ദക്ഷിണകൊറിയന്‍ യുവജനങ്ങള്‍ക്ക് അത്ഭുത പ്രവര്‍ത്തകരാകാനുള്ള അവസരമാണ് ആഗോള യുവജനദിനാഘോഷത്തിന്റെ ഒരുക്കങ്ങളിലൂടെ കൈവന്നിരിക്കുന്നതെന്ന് സോള്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ ചുംഗ് പ്രസ്താവിച്ചു.

LISIE COLLEGE OF PHARMACY
www.lcop.edu.inwww.lcop.edu.in

കഴിഞ്ഞവര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ആഗോള യുവജന ദിനാഘോഷത്തില്‍ 15 ലക്ഷം പേരാണ് പങ്കെടുത്തത്. സമാപന പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മ്മികരായത് പതിനായിരം വൈദികരും 700 മെത്രാന്മാരും ആയിരുന്നു. സോള്‍ അതിരൂപത 2027 ല്‍ പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ്. ഇതില്‍ 3 ലക്ഷം പേര്‍ വിദേശത്തുനിന്നായിരിക്കും എന്നും കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org