
വാഴ്ത്തപ്പെട്ട യുവകത്തോലിക്കനായ കാര്‍ലോ അക്വിറ്റിസിനെ പോലെ ക്രിസ്തുവുമായുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. 2000 നു ശേഷം ജനിച്ചവരില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട അക്വിറ്റിസിനു ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സത്യസാന്നിദ്ധ്യത്തോടുള്ള അഗാധമായ സ്‌നേഹം ശ്രദ്ധേയമായിരുന്നു. ഒരു ഇറ്റാലിയന്‍ യുവജനക്യാമ്പില്‍ പങ്കെടുത്തവരോടു സംസാരിക്കവേയാണു മാര്‍പാപ്പ അക്വിറ്റിസിനെ മാതൃകയായി ചൂണ്ടിക്കാട്ടിയത്.
നാം യേശുവിന്റെ സാന്നിദ്ധ്യത്തിലാണുള്ളതെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അവന്‍ നമ്മെ നമ്മെക്കാളധികം സ്‌നേഹിക്കുകയും അറിയുകയും ഓരോരുത്തരും അവരവരുടെ തനതായ, വൈയക്തികമായ സാഫല്യം കണ്ടെത്തണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു. -പാപ്പാ പറഞ്ഞു. യേശു നിങ്ങളുടെ വലിയ മിത്രവും സഹയാത്രികനും എന്നേക്കും ജീവനുമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണു പാപ്പാ അവസാനിപ്പിച്ചത്.