യുവ ജ്യോതിശാസ്ത്രജ്ഞര്‍ വത്തിക്കാന്‍ വാനനിരീക്ഷണാലയത്തില്‍ ഒത്തുകൂടി

യുവ ജ്യോതിശാസ്ത്രജ്ഞര്‍ വത്തിക്കാന്‍ വാനനിരീക്ഷണാലയത്തില്‍ ഒത്തുകൂടി
Published on

യുവ ജ്യോതിശാസ്ത്രജ്ഞര്‍ക്കുവേണ്ടി വത്തിക്കാന്‍ വാനനിരീക്ഷണാലയം സംഘടിപ്പി ക്കുന്ന വേനല്‍ക്കാല ക്യാമ്പില്‍ ഈ വര്‍ഷം വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 24 യുവശാസ്ത്ര ജ്ഞര്‍ പങ്കെടുത്തു.

നിരീക്ഷണാലയത്തിന്റെ ഡയറക്ടറും ജ്യോതിശാസ്ത്രജ്ഞനുമായ ഈശോസഭാംഗം ബ്രദര്‍ ഗയ് കണ്‍സല്‍മാംഗോ ക്യാമ്പിന് നേതൃത്വം നല്‍കി. ശാസ്ത്രത്തിനും വിശ്വാസത്തിനും കരംകോര്‍ത്ത് മുന്നോട്ടു പോകാന്‍ കഴിയും

എന്നതിന്റെ തെളിവാണ് ഈശോസഭ ജ്യോതിശാസ്ത്രജ്ഞര്‍ക്കൊപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവശാസ്ത്രജ്ഞരുടെ കാഴ്ചയെന്ന് ബ്രദര്‍ അഭിപ്രായപ്പെട്ടു.

മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തിലാണ് വത്തിക്കാന്‍ വാനനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്. സത്യമാണ് ശാസ്ത്രത്തിന്റെയും വിശ്വാസ ത്തിന്റെയും ലക്ഷ്യമെന്നു ബ്രദര്‍ പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കള്‍ ഈ ക്യാമ്പില്‍ പങ്കെടുത്തു. അവരെ സംബന്ധിച്ച് ഇത് വലിയൊരു അനുഭവമായിരി ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധരാജ്യ ങ്ങളില്‍ നിന്നുള്ള 200 ഓളം അപേക്ഷകരില്‍ നിന്നാണ് 24 പേരെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org