ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിച്ചു 'നേരം കളയുന്നത്' നല്ലത് -മാര്‍പാപ്പ

ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിച്ചു 'നേരം കളയുന്നത്' നല്ലത് -മാര്‍പാപ്പ
Published on

പരമ പരിശുദ്ധ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ആരാധനയില്‍ സമയം ചെലവഴിക്കുന്നത് ഏറ്റവും നല്ല ഒരു കാര്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ദിവ്യാകാരുണ്യത്തിനു മുമ്പില്‍ നിശബ്ദതയില്‍, യേശുവിന്റെ സമാശ്വാസപ്രദമായ സാന്നിദ്ധ്യത്തിലായിരിക്കുക. അവിടെ നിന്നു നന്മയുടെയും അനുകമ്പയുടെയും പ്രചോദനം സ്വീകരിക്കുക. ആരാധനയിലും പ്രാര്‍ത്ഥനയിലും സമയം ചെലവഴിക്കുന്നതിനെ കുറിച്ചുള്ള അവബോധം ലോകത്തിനു നഷ്ടമാകുന്നുണ്ട്. അത് ഇടക്കിടെ ചെയ്യുന്നതും അതിനായി 'സമയം പാഴാക്കുന്നതും' നല്ലതാണ്. - മാര്‍പാപ്പ വിശദീകരിച്ചു. രണ്ടു സന്യാസിനീസമൂഹങ്ങളില്‍ നിന്നുള്ള അംഗങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ധ്യാനത്തില്‍ സമയം ചെലവഴിക്കുമ്പോള്‍ തന്നില്‍ നിന്നു തന്നെ പുറത്തു കടക്കാന്‍ നമുക്കു സാധിക്കുമെന്നു പാപ്പാ പറഞ്ഞു. നമ്മില്‍ പ്രവര്‍ത്തിക്കുന്നതിന് യേശുവിനെ അനുവദിക്കാന്‍ നമുക്കു കഴിയും. ഇത് മറ്റുള്ളവര്‍ക്കുള്ള സേവനമായി മാറുന്നു. കേവലം സാമൂഹ്യപ്രവര്‍ത്തനത്തിനപ്പുറത്ത്, അപരനോടുള്ള തുറവിയും അടുപ്പവും പങ്കുവയ്ക്കലുമായി നമ്മുടെ പ്രവര്‍ത്തനങ്ങളെ ഇതു രൂപാന്തരപ്പെടുത്തുന്നു. - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org