അമലോത്ഭവദിനത്തില്‍ ലോകമെങ്ങും സ്ത്രീകളുടെ പരസ്യ ജപമാലയര്‍പ്പണം

അമലോത്ഭവദിനത്തില്‍ ലോകമെങ്ങും സ്ത്രീകളുടെ പരസ്യ ജപമാലയര്‍പ്പണം
Published on

അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സ്ത്രീകള്‍ പൊതുവേദികളില്‍ വന്നു പരസ്യമായി ജപമാലയര്‍പ്പിക്കുകയും അമലോത്ഭവമാതാവിന്റെ മക്കളാണു തങ്ങളെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന കൊളംബിയായിലെ ചടങ്ങ് ഈ വര്‍ഷം ഇതര രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളുടെ ഫലമായി ഇരുപത്തഞ്ചി ലേറെ രാജ്യങ്ങളിലെ സ്ത്രീകള്‍ ഇതില്‍ പങ്കെടുക്കുമെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

ദേവാലയങ്ങളുടെയും മനുഷ്യജീവന്റെയും മാതൃത്വത്തിന്റെ യും കുടുംബത്തിന്റെയും സംരക്ഷണം മുന്‍നിറുത്തിയാണ് ഈ പരസ്യജപമാലയര്‍പ്പണമെന്നു സംഘാടകര്‍ വ്യക്തമാക്കി. പ. കന്യകാമേരിയുടെ പ്രതിനിധികളാണു ഞങ്ങള്‍. സ്ത്രീയാകാനു ള്ള വിളി പ്രായത്തെയോ വിദ്യാഭ്യാസത്തെയോ ആരോഗ്യത്തെ യോ മറ്റേതെങ്കിലും പ്രത്യേക സാഹചര്യത്തെയോ ആശ്രയിച്ചിരിക്കുന്നതല്ല. മറിച്ച്, ദൈവം ഞങ്ങളെ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നതും തെരഞ്ഞെടുത്തിരിക്കുന്നതും ഒരു സവിശേഷദൗത്യം ഭരമേല്‍പിക്കാനാണ് - സംഘാടകര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org