സമൂഹമാധ്യമ ലോകത്ത് സഭയ്ക്കു നിഷ്‌ക്രിയമാകാന്‍ പറ്റില്ല : കാര്‍ഡിനല്‍ പരോളിന്‍

സമൂഹമാധ്യമ ലോകത്ത് സഭയ്ക്കു നിഷ്‌ക്രിയമാകാന്‍ പറ്റില്ല : കാര്‍ഡിനല്‍ പരോളിന്‍
Published on

ലോകത്തില്‍ ആയിരുന്നു കൊണ്ട് ലോകത്തിന്റേതാകാതിരി ക്കാനും കാലത്തില്‍ ആയിരുന്നു കൊണ്ട് കാലത്തിന്റേതാകാതിരി ക്കാനുമുള്ള വിജ്ഞാനത്തിന്റെ വഴിയാണ് സഭ നമുക്ക് കാട്ടിത്തരുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

കത്തോലിക്ക ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെയും ഡിജിറ്റല്‍ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് സമൂഹമാധ്യമങ്ങള്‍ വളരെ പ്രധാനമാണ്. ഇവയുടെ ലക്ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ല.

മനുഷ്യരുടെ അന്തസ്സിനെ പ്രകടമാക്കുക എന്നതും സമൂഹമാധ്യമങ്ങളുടെ ലക്ഷ്യമാണ്. സത്യത്തിന് സാക്ഷികളാകാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നത.് ഇത്തരം സാഹചര്യങ്ങളില്‍ സഭയുടെ ദൗത്യം നിഷ്‌ക്രിയമാകരുത്. സംഭാഷണങ്ങളെ ദൈവ സമാഗമത്തില്‍ ഊട്ടിയുറപ്പിച്ചു കൊണ്ട് കാലത്തിന്റെ അടയാളങ്ങളെ നാം തിരിച്ചറിയണം - കാര്‍ഡിനല്‍ വിശദീകരിച്ചു.

ഡിജിറ്റല്‍ മിഷന്‍ എന്നാല്‍ സുവിശേഷവല്‍ക്കരണം വെറും സാങ്കേതികവിദ്യകളിലേക്ക് ഒതുക്കുക എന്നതല്ല വിവക്ഷിക്കു ന്നത് എന്ന് കാര്‍ഡിനല്‍ ചൂണ്ടി ക്കാട്ടി. മറിച്ച് കൂടുതല്‍ ആളുകളെ കൂട്ടായ്മയിലേക്കു ചേര്‍ത്തുകൊണ്ട് ബന്ധങ്ങളെ വിപുലമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നാം ക്രിസ്തുവിന്റേതാണ് എന്ന സന്തോഷം ഊട്ടിയുറപ്പിക്കാന്‍ ഡിജിറ്റല്‍ മിഷന്‍ സഹായകര മാകണം.

വിഭജനങ്ങളുടെയും ശത്രുതയുടെയും ലോകത്ത് ഓരോ വ്യക്തിയുടെയും ജീവിതം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാനും അവരെ ബഹുമാനിക്കാനും ഡിജിറ്റല്‍ മിഷന്‍ നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന്റെ സ്‌നേഹത്തില്‍ ആശ്രയം അര്‍പ്പിച്ചും വാഗ്ദാനത്തില്‍ വിശ്വസിച്ചും അവന്റെ വാക്കുകള്‍ക്ക് സമ്മതമരുളിയ പരിശുദ്ധ അമ്മയുടെ ധൈര്യമാണ് ഓരോ കത്തോലിക്കാ ഇന്‍ഫ്‌ളുവന്‍സറും ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ആഗോള യുവജനദിനാ ഘോഷത്തില്‍ പറയുകയുണ്ടായി - കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org