
2023-ല്‍ പോര്‍ട്ടുഗലില്‍ നടക്കാനിരിക്കുന്ന അടുത്ത ആഗോള യു വജനദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയും വെബ്‌സൈറ്റ് ആരംഭിക്കുകയും ചെ യ്തു. വത്തിക്കാന്‍ അത്മായ, കുടുംബ കാര്യാലയം നടത്തിയ മത്സരത്തില്‍ നിന്നാണു ലോഗോതിരഞ്ഞെടുത്തത്. മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിനു പേര്‍ മത്സരത്തില്‍ പങ്കെടുത്തതായി വത്തിക്കാന്‍ അറിയിച്ചു. യുവജനദിനാഘോഷം നടക്കുന്ന ലിസ്ബണില്‍ നിന്നു തന്നെയുള്ള 24 കാരിയായ ബിയാട്രിസ് റോക് അന്റ്യൂണെസ് രൂപകല്‍പന ചെയ്തതാണു തിരഞ്ഞെടുക്കപ്പെട്ട ലോഗോ.