ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി രംഗം കൊളംബിയയില്‍ അരങ്ങേറുന്നു

ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി രംഗം കൊളംബിയയില്‍ അരങ്ങേറുന്നു

90 ലധികം അഭിനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യേശുവിന്റെ ജനനത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി രംഗത്തിന്റെ പ്രദര്‍ശനം കൊളംബിയയില്‍ ആരംഭിച്ചു. നാലര ഏക്കര്‍ വിസ്തൃതിയുള്ള ഒരു ഉദ്യാനത്തിലാണ് ഈ രംഗം സംവിധാനം ചെയ്തിരിക്കുന്നത്. 2010 മുതല്‍ കൊളംബിയയിലെ വിവിധ നഗരങ്ങളില്‍ ക്രിസ്മസിന് ഇത് അരങ്ങേറി വരുന്നു. സ്വകാര്യ കമ്പനിയാണ് സംഘാടകര്‍. നാല് തവണ ഗിന്നസ് ലോക റെക്കോര്‍ഡ് ഈ സംരംഭം കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും അധികം കഥാപാത്രങ്ങള്‍ ഉള്ള തിരുപ്പിറവി രംഗത്തിനുള്ളതായിരുന്നു അവയിലൊന്ന്. ഭൂതകാലത്തേക്കുള്ള ഒരു സഞ്ചാരത്തിന് കുടുംബങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ നേറ്റിവിറ്റി വേള്‍ഡ് എന്ന കമ്പനി ഉദ്ദേശിക്കുന്നതെന്ന് അതിന്റെ അധികാരികള്‍ അറിയിച്ചു. ഔസേപ്പിതാവിന്റെ പണിശാല മുതല്‍ കൊട്ടാരവും ക്രിസ്തു ജനിച്ച പുല്‍ക്കൂടുമെല്ലാം ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കിയിരിക്കുന്നു. ജനുവരി എട്ടുവരെ ഈ പുല്‍ക്കൂട് ജനങ്ങളുടെ സന്ദര്‍ശനത്തിനായി ഉണ്ടായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org