പാപ്പുവ ന്യൂഗിനിയ: പാപ്പയെ കാണാന്‍ നടന്നത് മൂന്നാഴ്ച

പാപ്പുവ ന്യൂഗിനിയ: പാപ്പയെ കാണാന്‍ നടന്നത് മൂന്നാഴ്ച

Published on

പാപ്പുവാ ന്യൂഗിനിയ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ എത്തിച്ചേര്‍ന്ന ജനലക്ഷങ്ങളില്‍ പലരും രണ്ടും മൂന്നും ആഴ്ചകള്‍ കാല്‍നടയായി യാത്ര ചെയ്താണ് ലക്ഷ്യത്തിലെത്തിയത് എന്ന് അവിടത്തെ ബിഷപ്പ് പോള്‍ സുണ്ടു പറഞ്ഞു.

1889 ലാണ് ഇവിടെ ആദ്യമായി മിഷണറിമാര്‍ എത്തിച്ചേര്‍ന്നത്. ഇപ്പോള്‍ ജനസംഖ്യയുടെ 30% ത്തോളം കത്തോലിക്കരാണ്. ഓരോ വര്‍ഷവും 40,000 മാമ്മോദീസകള്‍ നടക്കുന്നുണ്ട്. 19 രൂപതകളിലായി 600 വൈദികര്‍ സേവനം ചെയ്യുന്നു.

400 ഇടവകകളുണ്ട്. 3500 സ്‌കൂളുകളും 800 ലേറെ ആതുര സേവന സ്ഥാപനങ്ങളും നടത്തുന്നു. ആശുപത്രികള്‍ അനാഥാലയങ്ങള്‍ കുഷ്ഠരോഗി മന്ദിരങ്ങള്‍ തുടങ്ങിയവയാണ് ഇവ.

logo
Sathyadeepam Online
www.sathyadeepam.org