ലോകാരോഗ്യസംഘടനാ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ലോകാരോഗ്യസംഘടനാ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റ് ഡോ. തെദ്രോസ് അധാനോം ഗെബ്രേഷ്യസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. എത്യോപ്യായിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകനായിരുന്ന ഡോ.തെദ്രോസ് അവിടത്തെ ഓര്‍ത്തഡോക്‌സ് സഭാംഗമാണ്. 2017 മുതല്‍ ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറലായി സേവനം ചെയ്തു വരികയായിരുന്ന അദ്ദേഹം മുമ്പും മാര്‍പാപ്പയെ കാണാന്‍ എത്തിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി ലോകാരോഗ്യസംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിനുള്ള അടിയന്തര ഫണ്ടിലേക്ക് വത്തിക്കാന്‍ സംഭാവനകള്‍ നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org