ബലഹീനത ദൈവസമാഗമത്തിനുള്ള അവസരമാക്കാം -മാര്‍പാപ്പ

ബലഹീനത ദൈവസമാഗമത്തിനുള്ള അവസരമാക്കാം -മാര്‍പാപ്പ

സ്വന്തം ബലഹീനതകളെ ദൈവവുമായുള്ള സമാഗമത്തിനുള്ള അവസരമാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ബലഹീനതകളെ സ്വന്തം ശക്തി കൊണ്ടു തരണം ചെയ്യാമെന്നു കരുതരുത്. അത് ദൈവത്തെ കണ്ടുമുട്ടുന്നതിനുള്ള ദൈവശാസ്ത്രപരമായ ഒരു ഇടമാണ്. സൂപ്പര്‍മാന്‍ ചമയുന്ന വൈദികര്‍ പരാജയപ്പെടും. സ്വന്തം ബലഹീനതകളറിയുകയും അതേ കുറിച്ചു കര്‍ത്താവിനോടു സംസാരിക്കുകയും ചെയ്യുന്ന വൈദികരാകട്ടെ നന്നായിരിക്കുകയും ചെയ്യും – മാര്‍പാപ്പ പറഞ്ഞു. ഫ്രാന്‍സില്‍ നിന്നുള്ള ഇരുപതോളം യുവവൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

സ്വന്തം മുന്‍ധാരണകളും മഹിമയെക്കുറിച്ചുള്ള സ്വപ്നങ്ങളും ഉപേക്ഷിക്കണമെന്നും ദൈവത്തെയും ജനങ്ങളെയും അനുദിന പരിഗണനകളുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കണമെന്നും മാര്‍പാപ്പ വൈദികരോട് ആവശ്യപ്പെട്ടു. ബുദ്ധിജീവി എന്ന അസ്തിത്വത്തെ അജപാലകന്‍ എന്നതിനു മുകളില്‍ പ്രതിഷ്ഠിക്കരുത്. പല തരത്തില്‍ അജപാലകനാകാന്‍ കഴിയും. പക്ഷേ എപ്പോഴും ദൈവജനത്തിന്റെ മദ്ധ്യത്തിലായിരിക്കണം. സുവിശേഷത്തിന്റെ സന്തോഷം പ്രഘോഷിക്കാനായി നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ നന്നാ യി മനസ്സിലാക്കുക – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org