
യുദ്ധം മൂലം ജീവിതം ദുഷ്‌കരമായിരിക്കുന്ന വിശുദ്ധനാട്ടിലേക്ക് ആഗോളസമൂഹത്തിന്റെ സഹായമഭ്യര്‍ത്ഥിച്ച് ജെറുസലേം ലാറ്റിന്‍ കാത്തലിക് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ പിയെര്‍ബാറ്റിസ്റ്റ പിസബല്ല തുറന്ന കത്തയച്ചു. ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനം, സിറിയയിലെ ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളില്‍ അനേകം ജീവനുകള്‍ രക്ഷിച്ചതും സഹനങ്ങള്‍ ലഘൂകരിച്ചതും ഇത്തരം സഹായങ്ങളാണെന്ന് കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു.
യുദ്ധം മൂലം മരണങ്ങളും വിനാശങ്ങളും വിശപ്പും ഗാസയില്‍ ഉണ്ടായതിനു പുറമെ വലിയ തൊഴിലില്ലായ്മയും ഉണ്ടായിരിക്കുന്നതായി കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. വിശേഷിച്ചും ബെത്‌ലേഹം പ്രദേശത്ത്. എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധിയിലാണ്. സ്‌കൂളുകളും ആശുപത്രികളും ഇടവകകളും എല്ലാം. ബെത്‌ലഹേമില്‍ നിന്ന് സാധ്യമായതെല്ലാം ഗാസയിലേക്ക് പങ്കുവയ്ക്കുന്നുണ്ട്. കടുത്ത വിദ്വേഷത്തിന്റെ ഈ അന്തരീക്ഷത്തില്‍ വിശ്വാസവും പ്രത്യാശയും സ്‌നേഹവും വിതക്കാന്‍ ആഗോളസമൂഹം സഹായിക്കണം.- കാര്‍ഡിനല്‍ അഭ്യര്‍ത്ഥിച്ചു.