വത്തിക്കാനിലെ ക്രിസ്മസ് ട്രീ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളാക്കും

വത്തിക്കാനിലെ ക്രിസ്മസ് ട്രീ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളാക്കും

വത്തിക്കാനില്‍ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങള്‍ക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്നും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുവാനായി അത് ഒരു കമ്പനിയിലേക്ക് അയക്കുമെന്നും നഗരത്തിന്റെ അധികാരികള്‍ അറിയിച്ചു. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുക.

വടക്കന്‍ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്വരയില്‍നിന്ന് കൊണ്ടുവന്ന 28 മീറ്റര്‍ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ വത്തിക്കാനില്‍ ക്രിസ്മസ് ട്രീ ആയി അലങ്കരിക്കുന്നത്. ഏതാണ്ട് 65 ക്വിന്റല്‍ ഭാരമുള്ള ഈ മരം 56 വര്‍ഷം പ്രായമുള്ളതാണ്. ബന്ധപ്പെടട മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്‌നിശമനവിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം മുറിച്ചുകളയുവാന്‍ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്.

ക്രിസ്തുമസ് പുല്‍ക്കൂട് ഉദ്ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കലും, ഡിസംബര്‍ 9 നു വത്തിക്കാന്‍ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വേര്‍ഗെസ് അലസാഗ നിര്‍വഹിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org