

വത്തിക്കാനില്‍ ഇത്തവണ ക്രിസ്മസ് മരം എത്തുന്നത് ഇറ്റലിയിലെ ബൊള്‍ത്സാനൊയില്‍ നിന്ന്. സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ വയ്ക്കുന്ന പൂല്‍ക്കൂട് ഇറ്റലിയിലെ സലേര്‍ണൊ പ്രവിശ്യയും നോചെറ ഇന്‍ഫെരിയോറെ സാര്‍ണൊ രൂപതയും സംഭാവന ചെയ്യും. പോള്‍ ആറാമന്‍ ഹാളിലെ പുല്‍ക്കൂട് കോസ്റ്ററിക്കയുടെ വകയായിരിക്കും.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ വയ്ക്കാനുള്ള ക്രിസ്മസ് മരമായ സരള വൃക്ഷം അഥവാ, സ്പ്രൂസ് മരം ഇത്തവണ സംഭാവന ചെയ്യുക ഇറ്റലിയിലെ ബൊള്‍ത്സാനൊ സ്വയംഭരണ പ്രവിശ്യയില്‍പ്പെട്ട ലഗൂന്തൊ, ഊള്‍ത്തിമോ എന്നീ നഗരസഭകള്‍ ആയിരിക്കും. ഈ മരത്തിന് 88 അടിയിലേറെ ഉയരം ഉണ്ടായിരിക്കും.
അതുപോലെ തന്നെ പുല്‍ക്കൂട് സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ സലേര്‍ണൊ പ്രവിശ്യയും നോചെറ ഇന്‍ഫെരിയോറെ സാര്‍ണൊ രൂപതയും സംയുക്തമായിട്ടാണ്. ആ പ്രദേശത്തിന്റെ തനിമ തെളിഞ്ഞു നില്‍ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവി രംഗാവിഷ്‌കാരം. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ഹാളില്‍ വയ്ക്കുന്ന പുല്‍ക്കൂട് കോസ്റ്ററിക്ക നാടിന്റെ സംഭാവനയായിരിക്കും.