ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായി വത്തിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു

ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായി വത്തിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു

Published on

വത്തിക്കാനിലെ ജോലികള്‍ക്ക് ഭിന്നശേഷിക്കാരെയും നിയമിക്കാവുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് ലിയോ മാര്‍പാപ്പ ഉത്തരവിട്ടു. ആവശ്യമെങ്കില്‍ താമസ സൗകര്യം ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ഭിന്നശേഷിക്കാരെ ജോലിക്കാരായി സ്വീകരിക്കേണ്ടതെന്ന് ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ പറയുന്നു. ഭിന്നശേഷി സഭാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് ഒരു തടസ്സം ആകാന്‍ പാടില്ല.

പുതിയ ചട്ടങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസുകള്‍ക്കും വത്തിക്കാന്‍ സിറ്റിയിലെ ജോലികള്‍ക്കും ബാധകമാണ്. വത്തിക്കാനിലെ ജോലിക്കാരുടെ കുടുംബപരമായ ആനുകൂല്യങ്ങള്‍ വിപുലമാക്കിക്കൊണ്ട് കഴിഞ്ഞ മാസം മാര്‍പാപ്പ മറ്റൊരു തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവധികള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥ ഇതിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org