800 വര്‍ഷത്തെ പാരമ്പര്യം പിന്തുടര്‍ന്നു ക്രിസ്മസിനു മുമ്പായി വത്തിക്കാനില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് ഉദ്ഘാടനം ചെയ്തു. 1223 ലെ ക്രിസ്മസ് രാത്രിയിലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി ആദ്യമായി ഒരു പുല്‍ക്കൂട് ഒരുക്കിയത്. വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിന്റെ ഭരണാധികാരി കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗയാണ് പുല്‍ക്കൂടിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
വത്തിക്കാനിലെ ക്രിസ്മസ് ട്രീ യും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. 80 അടി ഉയരമുള്ള ഫിര്‍മരമാണ് ക്രിസ്മസ് ട്രീയായി അലങ്കരിച്ചിരിക്കുന്നത്. ക്രിസ്മസിനു ശേഷം ഈ മരം കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കും.