

വത്തിക്കാന്‍ അപ്പസ്‌തോലിക പുരാശേഖരത്തിനും, വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറിക്കും കൂടുതല്‍ സ്ഥലവും, പുതിയ കെട്ടിടവും അനുവദിച്ചുകൊണ്ട് ലിയോ പതിനാലാമന്‍ പാപ്പ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. സമീപദശകങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തക ശേഖരത്തിലും അനുബന്ധ സ്ഥാപനങ്ങളുടെ രേഖകളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ് നില വിലെ സ്ഥലസൗകര്യങ്ങള്‍ അപര്യാപ്തമാക്കിയ സാഹചര്യത്തി ലാണ് ഈ തീരുമാനം. മുന്‍പ് ഫ്രാന്‍സിസ് പാപ്പ ലാറ്ററനിലെ ഭൂപ്രദേശത്ത് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും, വത്തിക്കാന്‍ സിറ്റിക്കുള്ളില്‍ തന്നെ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.
പദ്ധതിയുടെ നിർവഹണത്തിനായി വത്തിക്കാന്‍ ഗവര്‍ണറേറ്റ്, അപ്പസ്‌തോലിക ആര്‍ക്കൈവുമായും ലൈബ്രറിയുമായും പൂര്‍ണ്ണ സഹകരണത്തില്‍ പ്രവര്‍ത്തിക്കും. ആര്‍ക്കൈവിനും ലൈബ്രറിക്കുമുള്ള സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമായി ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു വത്തിക്കാന്‍ ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ പാപ്പ ആവശ്യ പ്പെട്ടു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകു ന്നതുവരെ അപ്പസ്‌തോലിക ലൈബ്രറി നിലവില്‍ പൊന്തിഫി ക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ ഉപയോഗിച്ചുവരുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കും.