വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

'വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ അടിസ്ഥാനനിയമം' എന്ന പുതിയ ഭരണഘടന ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. 2000-ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടപ്പാക്കിയ നിയമത്തിനു പകരമായിരിക്കും ഇത്. 1929-ല്‍ ഇറ്റലിയുമായുള്ള ലാറ്ററന്‍ ഉടമ്പടി പ്രകാരം നിലവില്‍ വന്ന സിറ്റി രാഷ്ട്രത്തിന് അന്നു മുതലുണ്ടായിരുന്ന നിയമാവലിയാണ് 2000-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ നവീകരിച്ചത്. വത്തിക്കാന്‍ സിറ്റി ഭരണത്തില്‍ മാര്‍പാപ്പയുടെ അധികാരം കൂടുതല്‍ ശക്തമാക്കുന്നതാണ് ഇപ്പോഴത്തെ പുതിയ ഭരണഘടന. ജൂണ്‍ 7 ന് ഇതു പ്രാബല്യത്തിലാകും. വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഭരണഘടനാപരിഷ്‌കരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org