
കോവിഡ് മൂലം പ്രവര്‍ത്തനം നിറുത്തു വച്ചിരുന്ന ഒരു മാസ ത്തെ വേനല്‍ക്കാല പരിശീലനപരിപാടി വത്തിക്കാന്റെ വാനനിരീക്ഷണാലയം അടുത്ത ജൂണില്‍ പുനഃരാരംഭിക്കുമെന്നു അധികാരികള്‍ അറിയിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ ക്കും വാനനിരീക്ഷണാലയത്തിന്റെ മികച്ച സൗകര്യങ്ങള്‍ ഇതോ ടെ ഉപയോഗപ്പെടുത്താനാകും. മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തിലാണ് വാനനിരീക്ഷണാലയവും സ്ഥിതി ചെയ്യുന്നത്. 1986 ലാണ് അന്നത്തെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കോയിന്‍ ഇവിടത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ചു സമ്മര്‍ സ്‌കൂള്‍ എന്ന ആശയം ആവിഷ്‌കരിച്ചു നടപ്പാക്കിയത്.