ഉക്രെയ്‌നിലേക്ക് വീണ്ടും വത്തിക്കാന്റെ സഹായം

ഉക്രെയ്‌നിലേക്ക് വീണ്ടും വത്തിക്കാന്റെ സഹായം
Published on

രണ്ടുവര്‍ഷമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായങ്ങളുമായി ട്രക്കുകള്‍ പുറപ്പെട്ടു. മാര്‍പാപ്പയുടെ അംഗരക്ഷകരായ സ്വിസ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണു ട്രക്കുകളെ യാത്രയാക്കിയത്. ഭക്ഷണം, വസ്ത്രങ്ങള്‍, ശുചീകരണ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് ട്രക്കുകളില്‍ ഉള്ളത്.

യുദ്ധസ്ഥലങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞുപോയ ആളുകള്‍ ദേവാലയങ്ങളുടെ വാതിലുകളില്‍ മുട്ടി സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ അവരെ സഹായിക്കുവാന്‍, വത്തിക്കാനില്‍ നിന്ന് എത്തിയ സാധനസാമഗ്രികള്‍ പ്രയോജനപ്പെടുന്നുണ്ടെന്ന് ഉക്രെയ്‌നിയന്‍ മെത്രാന്മാര്‍ അറിയിച്ചു.

ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കിയാണ് വത്തിക്കാന്‍ സംഘത്തെ നയിച്ചത്.

യുദ്ധം ആരംഭിച്ചതു മുതല്‍ പലതവണ യുദ്ധക്കെടുതികളുടെ ഇരകള്‍ക്ക് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സഹായം എത്തിച്ചിരുന്നു. രോഗികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിന് ആംബുലന്‍സുകളും നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org