വത്തിക്കാന്‍ സൗര വൈദ്യുതിയിലേക്ക് മാറുന്നു

വത്തിക്കാന്‍ സൗര വൈദ്യുതിയിലേക്ക് മാറുന്നു
Published on

വൈദ്യുതിയുടെ പ്രധാന സ്രോതസായി സൗരോര്‍ജ്ജം ഉപയോഗിക്കാനുള്ള പദ്ധതി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 'സഹോദരന്‍ സൂര്യന്‍' എന്ന പേരില്‍ പുറപ്പെടുവിച്ച രേഖയിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. വത്തിക്കാന്‍ സിറ്റിക്ക് പുറത്ത് സഭയ്ക്കുള്ള ഒരു ഭൂമിയില്‍ സൗര വൈദ്യുതോല്പാദനത്തിനുള്ള സംവിധാനം ഇറ്റാലിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സ്ഥാപിക്കാനാണ് സഭ ഉദ്ദേശിക്കുന്നത്. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്ന സുസ്ഥിര വികസന മാതൃകകള്‍ നാം സ്വീകരിക്കേണ്ടത് ആവശ്യമാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായ ഈ പരിവര്‍ത്തനത്തിന് ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ മനുഷ്യവംശം സ്വീകരിക്കേണ്ടതുണ്ട്. ഇതില്‍ സൗരോര്‍ജ്ജത്തിന് ഒരു പ്രധാന പങ്കു വഹിക്കാനാകും - പാപ്പ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള 2022 ലെ യു എന്‍ നേതൃത്വത്തിലുള്ള പാരിസ് ധാരണ പാലിക്കാന്‍ ലോകരാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് വത്തിക്കാന്റെ സംഭാവനയാണിതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org