
വത്തിക്കാനിലെ വിവിധ ആവശ്യങ്ങള്‍ക്കായി കരാര്‍ കൊടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏകീകരിച്ചു കൊണ്ട് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്റെ അധ്യക്ഷന്‍ മാക്‌സിമിനോ കബലേരോ ലെദോ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സത്യസന്ധതയും സുതാര്യതയും നടപടിക്രമങ്ങളില്‍ ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പുതിയ ചട്ടങ്ങള്‍. 2020 ലും 2024 ലും ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചിട്ടുള്ള രേഖകള്‍ ആധാര മാക്കിയാണ് പുതിയ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിവിധ വത്തിക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള സഹകരണവും പരസ്പര വിശ്വാസവും വര്‍ധിപ്പിക്കുന്നതിന് പുതിയ രേഖ ലക്ഷ്യമിടുന്നു. കരാര്‍ സമര്‍പ്പിക്കുന്നവര്‍ക്കിടയിലെ വിവേചന ങ്ങള്‍ ഒഴിവാക്കാനും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അനാവശ്യമായ ഉദ്യോഗസ്ഥ നൂലാമാലകള്‍ ഒഴിവാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പുതിയ ചട്ടങ്ങള്‍.