പ്രായപൂര്‍ത്തിയാകാത്തവരെയും ചൂഷണസാധ്യതയുള്ളവരെയും സംരക്ഷിക്കുന്നതിനുള്ള വത്തിക്കാന്‍ കമ്മീഷനിലെ അംഗവും അസി. സെക്രട്ടറിയുമായി അമേരിക്കയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന തെരേസ മോറിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2014-ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കമ്മീഷന്‍ സ്ഥാപിച്ചത്. കൊളംബിയയില്‍ നിന്നുള്ള ബിഷപ്പ് ലൂയി മാനുവലിനെ സെക്രട്ടറി ആയും നിയമിച്ചിട്ടുണ്ട്. അമേരിക്കന്‍ പൊലീസില്‍ മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത്, കേണലായി വിരമിച്ച ആളാണ് മോറിസ്. തുടര്‍ന്ന് അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്റെ ബാല യുവജന സംരക്ഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.