വത്തിക്കാന്‍ ബസിലിക്ക ജീവനക്കാര്‍ക്കു ടാറ്റൂ പാടില്ല

വത്തിക്കാന്‍ ബസിലിക്ക ജീവനക്കാര്‍ക്കു ടാറ്റൂ പാടില്ല
Published on

വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ജീവനക്കാര്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജീവനക്കാരര്‍ തങ്ങളുടെ കത്തോലിക്കാവിശ്വാസം പ്രഖ്യാപിക്കുകയും മാന്യവും അനുയോജ്യവുമായ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ആളുകള്‍ക്കു ദൃശ്യമായ വിധത്തില്‍, ശരീരത്തില്‍ പച്ച കുത്തുകയോ ശരീരഭാഗങ്ങള്‍ തുളച്ച് ആഭരണങ്ങളിടുകയോ ചെയ്യാന്‍ പാടില്ല. ബസിലിക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനം, മേല്‍നോട്ടം, ശുചീകരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ നടത്തുന്ന ജീവനക്കാര്‍ക്കാണ് ഈ ഉത്തരവു നലല്‍കിയിരിക്കുന്നത്. ഈ ജീവനക്കാര്‍ക്കു കുറ്റകൃത്യ പശ്ചാത്തലം പാടില്ല. മാമോദീസയും ജ്ഞാനസ്‌നാനവും സ്വീകരിച്ചിരിക്കണം. വിവാഹിതര്‍, കൗദാശികവിവാഹം നടത്തിയിട്ടുണ്ടാകണം. വിശുദ്ധസ്ഥലത്തോടുള്ള ആദരവോടെ വേണം ജോലി ചെയ്യുവാന്‍. സന്ദര്‍ശകരോടു മര്യാദയോടെ പെരുമാറണം. ബസിലിക്ക ആര്‍ച്ച് പ്രീസ്റ്റിന്റെ അനുമതിയില്ലാതെ പ്രസ്താവനകള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ജോലിയുടെ ഭാഗമായി അറിയുന്ന വസ്തുതകള്‍ വാര്‍ത്തകളായി നല്‍കരുത് - ഉത്തരവു വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org