രണ്ട് അല്മായ വനിതകളുള്‍പ്പെടെ അഞ്ചു പേരെ ധന്യരായി പ്രഖ്യാപിക്കുന്നു

രണ്ട് അല്മായ വനിതകളുള്‍പ്പെടെ അഞ്ചു പേരെ ധന്യരായി പ്രഖ്യാപിക്കുന്നു

വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പുള്ള ധന്യര്‍ എന്ന പദവിയിലേക്ക് രണ്ട് അത്മായവനിതകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പ്രവേശിപ്പിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിട്ടു. ഇറ്റലിയിലെ മരിയ ഡൊമെന്‍സ്യ ലാസ്സേരി ആണ് ഇവരില്‍ ഒരാള്‍. കുട്ടിക്കാലം മുതല്‍ രോഗികളെ സഹായിക്കുന്നതില്‍ ഉത്സുകയായിരുന്നു ലാസ്സേരി. പത്തൊമ്പതാം വയസ്സില്‍ അവര്‍ക്കു രോഗം ബാധിച്ചു കിടപ്പിലായി. 33-#ാ#ം വയസ്സില്‍ മരിക്കുന്നതിനു മുമ്പായി ശരീരത്തില്‍ പഞ്ചക്ഷതങ്ങളേറ്റുവാങ്ങിയിരുന്നു എന്നാണു കരുതപ്പെടുന്നത്. കിടപ്പായിരുന്ന കാലം മിക്കവാറും ആഹാരം കഴിച്ചിരുന്നില്ലെന്നും തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണമെന്നും പറയപ്പെടുന്നു.

സ്‌പെയിനില്‍ ജനിച്ചു വളര്‍ന്ന തെരേസാ എന്റിക് ഡി അല്‍വരാഡോ ആണു രണ്ടാമത്തെ അത്മായ വനിത. ഇസബെല്ലാ രാജ്ഞിയുടെ കൊട്ടാരത്തിലെ ഒരു സഹായി ആയിരുന്നു. വരുമാനം മുഴുവന്‍ ദരിദ്രരെ സഹായിക്കാന്‍ ചെലവഴിച്ചു. ദിവ്യകാരുണ്യാരാധനയും ഭക്തിയും പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു.

ഇറ്റലിക്കാരനായ സലേഷ്യന്‍ വൈദികന്‍ ഫാ. കാര്‍ലോ ക്രോസി, ഇംഗ്ലണ്ടില്‍ ജനിച്ചു സ്വീഡനില്‍ സേവനം ചെയ്ത ബ്രിജിറ്റൈന്‍ സന്യാസിനി മദര്‍ മരിയ കാതറീന, രണ്ടാം ലോകമഹായുദ്ധകാലത്ത് ദരിദ്രവിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ഇറ്റലിക്കാരിയായ സിസ്റ്റര്‍ ലിയോണില്‍ഡെ എന്നിവരാണ് ധന്യരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org