ദൈവവിളികള്‍ വര്‍ദ്ധിച്ചു, വിയറ്റ്‌നാമില്‍ സെമിനാരി വികസനം

ദൈവവിളികള്‍ വര്‍ദ്ധിച്ചു, വിയറ്റ്‌നാമില്‍ സെമിനാരി വികസനം
Published on

പുരോഹിതരാകാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിയറ്റ്‌നാമിലെ തായ് ബിന്‍ രൂപതയിലെ സേക്രഡ് ഹാര്‍ട്ട് മേജര്‍ സെമിനാരി വികസിപ്പിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠനസൗകര്യം നല്‍കാനാകും. സമീപ വര്‍ഷങ്ങളില്‍ വൈദികരാകാനാഗ്രഹിച്ചെത്തിയ നിരവധി പേര്‍ക്കു, സെമിനാരിയിലെ സ്ഥലപരിമിതി മൂലം പ്രവേശനം നല്‍കിയിരുന്നില്ല. ചിലരെ മറ്റു രൂപതകളിലേക്ക് അയച്ചു. പക്ഷേ മറ്റു രൂപതാ സെമിനാരികളും സ്ഥലപരിമിതി നേരിടുന്നുണ്ട്.
പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച മതമര്‍ദ്ദനങ്ങള്‍ക്കു വിധേയരായവരാണു തായ്ബിന്‍ രൂപതയിലെ കത്തോലിക്കര്‍. വിയ്റ്റനാം യുദ്ധകാലത്ത് അടഞ്ഞു കിടന്ന സേക്രഡ് ഹാര്‍ട്ട് സെമിനാരി യുദ്ധാനന്തരം സര്‍ക്കാര്‍ 32 വര്‍ഷം അടച്ചിട്ടു. 2008 ലാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org